ട്രംപും കിമ്മും സമാധാന കരാറില്‍ ഒപ്പിട്ടു

സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവച്ചു. ഉന്നുമായുള്ള കൂടിക്കാഴ്ച താന്‍ പ്രതീക്ഷിച്ചതിലും നല്ലതായിരുന്നെന്ന് ട്രംപ് പറഞ്ഞു. ഉത്തര കൊറിയയുമായി നല്ല ബന്ധം ഉണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സിംഗപ്പൂരിലെ കാപ്പെല്ല പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ചരിത്ര കൂടിക്കാഴ്ച 45 മിനിട്ട് നീണ്ടു. മുന്‍വിധികള്‍ ഇരു രാജ്യങ്ങളുടേയും മുന്നില്‍ തടസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് കിം പറഞ്ഞു. ഇപ്പോള്‍ അവയൊക്കെ മറികടക്കാനായി. ഇത് വളരെ നല്ലൊരു കാര്യമാണെന്നും കിം പറഞ്ഞു.

കാപ്പെല്ല ഹോട്ടലിലെത്തിയ ഇരു നേതാക്കളും രണ്ട് തവണ ഹസ്തദാനം ചെയ്തു. 45 മിനിട്ടിന് ശേഷം രാവിലെ 7.29ന് ഇരു സംഘങ്ങളും ഒരു മേശയ്ക്ക് ഇരുപുറമിരുന്ന് ചര്‍ച്ച ആരംഭിച്ചു . ഡൊണാള്‍ഡ് ട്രംപിന്റെ സംഘത്തില്‍ വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കന്‍ഡ് ചീഫ് ഒഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരാണുണ്ടായിരുന്നത്. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധി കിം യോംഗ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോംഗ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരാണ് കിമ്മിന്റെ സംഘത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.

ചരിത്രത്തില്‍ ആദ്യമായാണ് ഭ​​​ര​​​ണ​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​​ന്റും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ന്‍ മേ​​​ധാ​​​വി​​​യും നേ​​​രി​​​ല്‍ കാ​​​ണു​​​ന്ന​​​ത്. അ​​​ണവായു​​​ധ, മി​​​സൈ​​​ല്‍ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​ള്‍ ന​​ട​​ത്തി​​യും മൂ​​​ര്‍​​​ച്ച​​യു​​​ള്ള വാ​​​ക്കു​​​ക​​​ള്‍ പ്ര​​യോ​​ഗി​​ച്ചും അ​​​മേ​​​രി​​​ക്ക​​​യെ നി​​​ര​​​ന്ത​​​രം പ്ര​​​കോ​​​പി​​​പ്പി​​​ച്ച കിം ​​​ഈ വ​​​ര്‍​​​ഷ​​​ത്തിന്റെ തു​​​ട​​​ക്കം​​​മു​​​ത​​​ല്‍ സ്വീ​​​ക​​​രി​​​ച്ച അ​​​നു​​​ന​​​യ സ​​​മീ​​​പ​​​ന​​​ത്തിന്റെ അ​​​ന്തി​​​മ ​​​ഫ​​​ല​​​മാ​​​ണ് ഉ​​​ച്ച​​​കോ​​​ടി.

ആണവ ​​​​​​നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള ഉ​​​ത്ത​​​ര​​​ കൊ​​​റി​​​യ​​​യു​​​ടെ സ​​​മ്മ​​​തം മാ​​​ത്ര​​​മാ​​​ണ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍ അ​​​മേ​​​രി​​​ക്ക പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന ഏ​​​ക കാ​​​ര്യ​​​മെ​​​ന്ന് യു​​​.എ​​​സ് പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക് പോം​​​പി​​​യോ കഴിഞ്ഞ ദിവസം വ്യ​​​ക്ത​​​മാ​​​ക്കിയിരുന്നു. ഏഴുപതിറ്റാണ്ടോളം ശത്രുപക്ഷത്തായിരുന്ന യു.എസുമായി പുതിയ സൗഹൃദ മാരംഭിക്കാമെന്നാണ് ഉത്തരകൊറിയയുടെ കണക്കുകൂട്ടല്‍.
ആണവ നിരായുധീകരണത്തിന് ഉത്തരകൊറിയ തയ്യാറായില്ലെങ്കില്‍ ഈ കൂടിക്കാഴ്ച ഫലമില്ലാതെ പോകുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. അടച്ചിട്ട മുറിയില്‍ ഇരുരാഷ്ട്രത്തലവന്മാരും പരിഭാഷകരും മാത്രമായിട്ടായിരുന്നു ആദ്യ ചര്‍ച്ച നടന്നത്. ഇതുവരെ ഫോണില്‍ പോലും രണ്ടു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ സംസാരിച്ചിട്ടില്ല എന്നതുകൊണ്ട് പുതിയ ചരിത്രമാണ് ഇതിലൂടെ കുറിച്ചത്. 1950-53 ലെ കൊറിയന്‍ യുദ്ധം മുതല്‍ ചിരവൈരികളായിരുന്നു രണ്ട് രാജ്യങ്ങളും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *