അധ്യക്ഷനായി മുല്ലപ്പള്ളി മതി; ഇന്ദിരാഭവന്റെയും ഡിസിസി ഓഫീസിന്റെയും മുന്നില്‍ പോസ്റ്ററുകള്‍


തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് ഇന്ദിരാഭവന്റെയും തിരുവനന്തപുരം ഡി.സി.സി ഓഫിസിന്റെയും മുന്നില്‍ പോസ്റ്ററുകള്‍. മുല്ലപ്പള്ളിയെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍.


കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് മുല്ലപ്പള്ളിയ്ക്ക് സാധ്യതയെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.


അതേസമയം, ഇന്നലെ മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി പ്രസിഡന്റാക്കുന്നതിനെതിരെയായിരുന്നു ഇന്ദിരാഭവനു മുന്നില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നത്.



Sharing is Caring