കോണ്‍ഗ്രസിന്റെ ഇഫ്താര്‍ വിരുന്നില്‍ പ്രണബ് പങ്കെടുക്കും; രാഹുല്‍ ഗാന്ധി നേരിട്ട് പ്രണബിനെ ക്ഷണിച്ചു


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നടത്തുന്ന ഇഫ്താര്‍ വിരുന്നില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ട് പ്രണബിനെ ക്ഷണിച്ചതായി പാര്‍ട്ടി അറിയിച്ചു. ക്ഷണം പ്രണബ് സ്വീകരിക്കുകയും ചെയ്തു. നേരത്തെ പ്രണബിനെ ഇഫ്താര്‍ വിരുന്നില്‍നിന്ന് ഒഴിവാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു.


ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ഉള്‍പ്പെടെ യു.പി.എയുടെ എല്ലാ ഘടകകക്ഷികള്‍ക്കും സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ്, ബി.എസ്.പി, എന്‍.സി.പി ഉള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷക ക്ഷികളുടെ നേതാക്കളെയും നാളത്തെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്.കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോണ്‍ഗ്രസ് ഇത്തവണ ഇഫ്താര്‍ നടത്തുന്നത്. 2015 ലാണ് അവസാനമായി കോണ്‍ഗ്രസ് ഇഫ്താര്‍ നടത്തിയത്.




Sharing is Caring