ട്രംപും പുടിനും ജി20ക്കിടെ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്


അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനും തമ്മിൽ ജി20 ഉച്ചകോടിക്കിടെ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് സൂചന. ഔദ്യോഗിക കൂടിക്കാഴ്ച സംഭവിച്ച വിവരങ്ങൾ മാത്രമാണ് ഇതുവരെ പുറത്തു വന്നിരുന്നത്. എന്നാൽ ഇതിനു പുറമേ ഇരുവരും തമ്മിൽ കണ്ടുവെന്നും ചർച്ച നടത്തിയെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
ട്രംപിനെ പ്രസിഡന്റാക്കാന്‍ പുടിനും റഷ്യയും ഇടപെട്ടു എന്ന ആരോപണങ്ങള്‍ക്കിടെയാണ് ഇരു നേതാക്കളും മുഖാമുഖമെത്തിയത്. ഇതിന് പുറമെ ഇപ്പോള്‍ പുറത്തുവന്ന രഹസ്യകൂടിക്കാഴ്ചയും ഇതോടെ ഏറെ പ്രാധാന്യമുള്ളതായി. ഇരുനേതാക്കളും തമ്മില്‍ ആദ്യമായി നടത്തിയ നേരിട്ടുള്ള ചര്‍ച്ചയായിരുന്നു ജി20ക്കിടെ നടന്നത്. വിവിധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ തുടരുമെന്ന് അന്ന് ട്രംപ് പറഞ്ഞിരുന്നു. മുന്‍പ് ടെലിഫോണില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പുടിനും പ്രതികരിച്ചിരുന്നു.




Sharing is Caring