പ്രസവാനന്തരം ജിമ്മിൽ പോകുന്നതിനെ വിമർശിച്ചവർക്ക് കരീനയുടെ ചുട്ട മറുപടി

ഗർഭകാലം തൊട്ട് കരീന കേട്ടു തുടങ്ങിയതാണ് കുത്തു വാക്കുകൾ.ഗർഭിണിയായിരിക്കുമ്പോൾ അഭിനയിക്കാൻ പോയി, ഫാഷൻ ഷോയിൽ പങ്കെടുത്തുവെന്നൊക്കെയായിരുന്നു വിമർശനം.ഇന്ന് മറ്റൊരു കാര്യത്തിനാണ് കരീന വിമർശനത്തിന് വിധേയയാകുന്നത്.അത് എന്തിനെന്നോ ജിമ്മിൽ പോകുന്നതിന്.

ചെറിയ മോനെ വീട്ടിലാക്കി കരീന ജിമ്മിൽ പോകുന്നതിനെ സോഷ്യൽ മീഡിയയിൽ ചിലർ വിമർശിച്ചിരുന്നു.സൈസ് സീറോ ഫിഗറാക്കാൻ കരീനക്കെന്താ വ്യഗ്രത എന്നാണ് വിമർശകരുടെ ചോദ്യം.എന്നാൽ താൻ സൈസ് സീറോ ആക്കാനല്ല, ആരോഗ്യവതിയായിരിക്കാനാണ് ജിമ്മിൽ പോകുന്നതെന്നാണ് കരീനയുടെ മറുപടി.പ്രസവാനന്തരം എല്ലാ സ്ത്രീകളും തടിക്കും.അത് കുറക്കുന്നത് തനിക്ക് ഇഷ്ടമാണ്. അതിന് നാട്ടികാർക്കെന്താ കാര്യം എന്നാണ് കരീനയുടെ ചോദ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *