ദിലീപിന്‍റെ ഭൂമിയിടപാടിൽ ഇടപെട്ടെന്ന് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ


ടൻ ദിലീപിന്‍റെ ഡി സിനിമാസിനു വേണ്ടി ഭൂമി കൈയ്യേറാൻ കൂട്ടുനിന്നുവെന്ന് തെളിയിച്ചാൽ പൊതു ജീവിതം അവസാനിപ്പിക്കാൻ തയ്യാറെന്ന് മന്ത്രി വിഎസ് ശിവകുമാർ.താൻ ഇടപെട്ടുവെന്ന് പറഞ്ഞ കളക്ടർക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.ഡിസിനിമാസ് കൈയ്യേറ്റ ഭൂമിയിലാണ് നിർമ്മിച്ചതെന്നും ലാന്‍റ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ട് പൂ‍ഴ്ത്താൻ ഇടപെട്ടത് ഒരു സിപിഐ മന്ത്രിയാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കൈയ്യേറി നിർമ്മിച്ചതാണെന്ന് തൃശൂർ ജില്ലാ കളക്ടർ റവന്യൂ മന്ത്രിക്ക് റിപ്പോർട്ടു നൽകി.മന്ത്രിയുടെ നിർദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ.1956 മുതലുളള രേഖകൾ പരിശോധിച്ചതിനു ശേഷമാണ് കളക്ടർ റിപ്പോർട്ട് തയ്യാറാക്കിയത്.




Sharing is Caring