ടെസ്റ്റില്‍ ധോണിയെ മറികടന്ന് കൊഹ്‌ലിക്ക് പുതിയ റെക്കോര്‍ഡ്

സൗതാംപ്ടണ്‍: ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് പുതിയ റെക്കോര്‍ഡ്. ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് 4000 തികയ്ക്കാന്‍ 544 റണ്‍സായിരുന്നു കോഹ്‌ലിക്ക് വേണ്ടിയിരുന്നത്. 68.00 ശരാശരിയില്‍ രണ്ട് സെഞ്ച്വറികളും 3 അര്‍ദ്ധ ശതകങ്ങളും നേടിയായിരുന്നു കൊഹ്‌ലിയുടെ നേട്ടം.

3454 റണ്‍സുമായി ധോണിയായിരുന്നു ഒന്നാം സ്ഥാനത്ത്. 60 ടെസ്റ്റുകളില്‍ നിന്നായി 5 സെഞ്ച്വറികളും 24 അര്‍ദ്ധ സെഞ്ച്വറികളുമായി ധോണിയ്ക്കുള്ളത്. 3449 റണ്‍സുമായി ഗവാസ്‌കറാണ് മൂന്നാം സ്ഥാനത്ത്.

വിദേശ പിച്ചുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡും കൊഹ്‌ലിക്കാണ്. 1693 റണ്‍സുള്ള ഗാംഗുലിയുടെ റെക്കോര്‍ഡാണ് കൊഹ്‌ലി മറി കടന്നത്. 28 ടെസ്റ്റുകളില്‍ നിന്നാണ് ഗാംഗുലി ഇതെടുത്തതെങ്കില്‍ 19 ടെസ്റ്റുകളില്‍ നിന്നാണ് കൊഹ്‌ലി ഇത്രയും റണ്‍സെടുത്തത്.

നിലവില്‍ ഇംഗ്ലണ്ടിനെതിരായി 1500 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യക്കാരനാണ് കൊഹ്‌ലി സച്ചിന്‍ (2535 റണ്‍സ്), ഗവാസ്‌ക്കര്‍, ദ്രവിഡ്, ഗുണ്ടപ്പ വിശ്വനാഥ്, ദിലീപ് വെങ്‌സര്‍ക്കാര്‍ എന്നിവരാണ് കൊഹ്‌ലിയ്ക്ക മുന്നിലുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *