മ്യാന്‍മറില്‍ രണ്ട് റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരെ ഏഴ് വര്‍ഷത്തേക്ക് ജയിലിലടച്ചു

യാങ്കോണ്‍: സര്‍ക്കാര്‍ രേഖകള്‍ കൈവശം വെച്ചതിന് മ്യാന്‍മാറില്‍ രണ്ട് റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരെ ജയിലിലടച്ചു. വ ലോണ്‍ (32), കയ്വാവ് സോ (28) എന്നീ മാധ്യമപ്രവര്‍ത്തകരെയാണ് ഏഴു വര്‍ഷത്തേക്ക് ജയിലിലടയ്ക്കാന്‍ ഉത്തരവിട്ടത്. കൊളോണിയല്‍ നിയമമായ ഒഫീഷ്യല്‍ സ്‌റ്റേറ്റ് സീക്രട്ട്‌സ് ആക്ടിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് മ്യാന്‍മറിലെ മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചെടുത്തോളം ദുഖകരമായ ദിവസമാണെന്ന് റോയിട്ടേഴ്‌സ് എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റീഫന്‍ അഡ്‌ലര്‍ പറഞ്ഞു.

റോഹിങ്ക്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായി മ്യാന്‍മാര്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാഖിനിലെ ഇന്‍ദിന്‍ ഗ്രാമത്തില്‍ 10 റോഹിങ്ക്യരെ സൈന്യം കൂട്ടക്കൊല ചെയ്ത സംഭവം അന്വേഷിക്കുന്നതിനിടെ കഴിഞ്ഞ ഡിസംബറിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനുമടക്കം മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് മ്യാന്‍മാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ ജാമ്യമടക്കം നിഷേധിച്ചായിരുന്നു ഇവരെ ജയിലിലടച്ചിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *