ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവയ്ക്കില്ല; കുട്ടികളുടെ ഭാവി അപകടത്തിലാക്കില്ലെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി: ഈ വര്‍ഷത്തെ നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയും ഐഐടികളിലേക്കുള്ള ജെഇഇ സംയുക്ത പ്രവേശന പരീക്ഷയും മാറ്റിവയ്ക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. പരീക്ഷകള്‍ മുന്‍ നിശ്ചയിച്ചപോലെ സെപ്തംബറില്‍ തന്നെ നടക്കും. വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കുന്ന ഒരു നടപടിയും പാടില്ലെന്ന് പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ഹര്‍ജിതള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.

കൊവിഡ് സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കൊറോണയെ ഭയന്ന് ജീവിതം അവസാനിപ്പിക്കാന്‍ പറ്റില്ല. എല്ലാ സുരക്ഷാസംവിധാനങ്ങളുമായി നമ്മുക്ക് മുന്നോട്ട് പോയെ പറ്റൂവെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *