പ്ര​ണാ​ബ് മു​ഖ​ര്‍​ജി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ മാ​റ്റ​മി​ല്ല; ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ത​ന്നെ തു​ട​രു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ര്‍​ജി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ത​ന്നെ തു​ട​രു​ക​യാ​ണെ​ന്നു ഡ​ല്‍​ഹി ആ​ര്‍​മി റി​സ​ര്‍​ച്ച്‌ ആ​ന്‍​ഡ് റ​ഫ​റ​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്.

84 കാ​ര​നാ​യ പ്ര​ണാ​ബ് മു​ഖ​ര്‍​ജി ഡ​ല്‍​ഹി​യി​ലെ രാ​ജാ​ജി മാ​ര്‍​ഗി​ലു​ള്ള വീ​ട്ടി​ല്‍ വീ​ണി​രു​ന്നു. മ​സ്തി​ഷ​ക​ത്തി​ല്‍ ര​ക്തം ക​ട്ട​പി​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡും സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

പ്ര​ണ​ബ് മു​ഖ​ര്‍​ജി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹ​ത്തെ ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ര്‍​ശി​ച്ച മ​ക​ന്‍ അ​ഭി​ജി​ത്ത് പ​റ​ഞ്ഞി​രു​ന്നു. ചി​കി​ത്സ​യോ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​രം പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ഭി​ജി​ത്ത് വ്യ​ക്ത​മാ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *