ജസ്​റ്റിസ്​ ശരദ്​ അരവിന്ദ്​ ബോബ്​ഡെ പുതിയ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസാകും

ന്യൂഡല്‍ഹി: ജസ്​റ്റിസ്​ ശരദ്​ അരവിന്ദ്​ ബോബ്​ഡെ പുതിയ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസാകും. ബോബ്​ഡെയെ ചീഫ്​ ജസ്​റ്റിസാക്കണമെന്ന്​ ആവശ്യപ്പെട്ട്​ രഞ്​ജന്‍ ഗൊഗോയ്​ രാഷ്​ട്രപതിക്ക്​ കത്തയച്ചു. ഗൊഗോയി കഴിഞ്ഞാല്‍ സുപ്രീംകോടതിയിലെ ഏറ്റവും സീനിയറായ ജഡ്​ജിയാണ്​ എസ്​.എ ബോബ്​ഡെ.

എസ്​.എ ബോബ്​ഡെ നേരത്തെ മധ്യപ്രദേശ്​ ചീഫ്​ ജസ്​റ്റിസായി പ്രവര്‍ത്തിച്ചയാളാണ്​. മഹാരാഷ്​ട്ര ലോ യൂനിവേഴ്​സിറ്റി, മുംബൈ നാഷണല്‍ ലോ യൂനിവേഴ്​സിറ്റി എന്നിവയുടെ ചാന്‍സലറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്​. രണ്ട്​ വര്‍ഷം ബോബ്​ഡെക്ക്​ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസായി പ്രവര്‍ത്തിക്കാം.

2018 ഒക്​ടോബര്‍ മൂന്നിനാണ്​ സുപ്രീംകോടതിയുടെ 46ാമത്തെ ചീഫ്​ ജസ്​റ്റിസായി രഞ്​ജന്‍ ഗൊഗോയ്​ ചുമതലയേറ്റത്​. സുപ്രീംകോടതിയുടെ നിലവിലുള്ള ചീഫ്​ ജസ്​റ്റിസാണ്​ പുതിയ ചീഫ്​ ജസ്​റ്റിനെ കീഴ്​വഴക്കമനുസരിച്ച്‌​ ശിപാര്‍ശ ചെയ്യുക​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *