എന്‍എസ്‌എസിനെതിരെ വിമര്‍ശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ ശരിദൂര നിലപാടില്‍ എന്‍എസ്‌എസിനെതിരെ വിമര്‍ശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തില്‍ സമുദായങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്യുന്ന നിലയുണ്ടാക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തിരുവനന്തപുരത്ത് പറഞ്ഞു. സമുദായ സംഘടനകള്‍ രാഷ്ട്രീയത്തിലിടപെടുന്നത് ശരിയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാം. സാമുദായികരായി നിന്നുകൊണ്ട് സംഘടനകള്‍ കേരളത്തെ യുദ്ധക്കളമാക്കരുതെന്നും എന്‍എസ്‌എസിന്റെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ടിക്കാറാം മീണ പറഞ്ഞു.

എന്‍എസ്‌എസ് നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും. നടപടി എന്നതിനേക്കാള്‍ സാമുദായിക സംഘടനകള്‍ ആത്മ പരിശോധന നടത്തണം. ഉപതെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും ടിക്കാറാം മീണ പറഞ്ഞു. കലാശക്കൊട്ടില്‍ ജനജീവിതം തടസപ്പെടുത്തരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *