ജലാശയത്തില്‍ പ്രത്യേകതരം ആല്‍ഗകള്‍: മുന്നറിയിപ്പുമായി അബുദാബി

അബുദാബി: ജലാശയത്തില്‍ കണ്ടത് പ്രത്യേക തരം ആല്‍ഗകള്‍. മുന്നറിയിപ്പ് നല്‍കി അബുദാബി പരിസ്ഥിതി വകുപ്പ് മന്ത്രാലയം. സാദിയാത്ത് ദ്വീപിന് സമീപമാണ് പ്രത്യേകതരം ആല്‍ഗകള്‍ ശ്രദ്ധയില്‍ പെട്ടത്. കടല്‍ വെള്ളത്തിലും ശുദ്ധജലമുള്ളിടത്തും പെട്ടന്ന് വളരാന്‍ ശേഷിയുള്ള ആല്‍ഗകളാണ് കണ്ടെത്തിയത്. പകല്‍ തവിട്ടു നിറത്തില്‍ കാണപ്പെടും. വെയില്‍ താഴുന്ന സമയം ചുവപ്പ് നിറത്തിലേക്ക് ആല്‍ഗകള്‍ മാറും. സാന്‍ഡിയാഗോയിലും ഇത്തരം ആല്‍ഗകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദ്വീപിനോട് ചേരുന്ന കടല്‍ ഭാഗത്തെ ജലം പരിസ്ഥിതി വകുപ്പ് പരിശോധനയ്ക്കയയ്ച്ചിരിക്കുകയാണ്.

പരിശോധന പൂര്‍ത്തിയാകുന്ന വരെ കടല്‍ തീരം അടയ്ചചിട്ടു. നീന്തല്‍ ഉള്‍പ്പടെയുള്ളവയ്ക്ക് ശക്തമായ നിയന്ത്രണമുണ്ട്. ഇത്തരം ആല്‍ഗകള്‍ ജലത്തില്‍ സാധാരണ കാണാറുണ്ട് എന്നാല്‍ ക്രമാതീതമായി പെരുകുന്ന അവസ്ഥ ആദ്യമാണ്. അന്തരീക്ഷത്തെ താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ആല്‍ഗകളുടെ വര്‍ധനയ്ക്ക് കാരണമാകുന്നതെന്ന് ബയോളജിസ്റ്റുകള്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *