തര്‍ക്കത്തിനിടെ അടിച്ചു കൊന്ന കേസ്: സിദ്ദുവിന് പിഴ ശിക്ഷ

ന്യൂഡല്‍ഹി: മുപ്പതു വര്‍ഷം മുന്‍പു തര്‍ക്കത്തിനിടെ ഗുര്‍ണാംസിങ് എന്നയാളെ അടിച്ചുകൊന്ന കേസില്‍ സിദ്ദുവിന് പിഴ ശിക്ഷ.ഹൈക്കോടതിയില്‍നിന്നു മൂന്നു വര്‍ഷം തടവുശിക്ഷ ലഭിച്ച പഞ്ചാബ് മന്ത്രിസഭയിലെ ടൂറിസം മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവിന്റെ അപ്പീല്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി.

323ാം വകുപ്പ് പ്രകാരം മുറിവേല്‍പ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ നടത്തിയ അപകടത്തിനാണ് ശിക്ഷ വിധിച്ചത്. 1000 രൂപ പിഴയടക്കാനാണ് സുപ്രിംകോടതി വിധിച്ചത്. സിദ്ദുവിനെതിരെ ചുമത്തിയിരുന്ന മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ഒഴിവാക്കി. ഇതോടെ സിദ്ദുവിന് ജയിലില്‍ പോകേണ്ടി വരില്ല. മന്ത്രിസഭയില്‍ തുടരാനും സാധിക്കും.

30 വര്‍ഷം മുമ്പ് 1988 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാട്യാലയില്‍ കാര്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് ഗുര്‍ണാം സിങ്ങ് എന്ന 65കാരനുമായി തര്‍ക്കമുണ്ടാകുകയും തര്‍ക്കത്തിനിടെ ദേഷ്യം മൂത്ത സിദ്ദു എതിരാളിയുടെ തലക്കടിക്കുകയുമായിരുന്നു. സംഭവശേഷം സിദ്ദു സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ ആശുപത്രിയില്‍ വെച്ച് ഗുര്‍ണാം സിങ് മരിച്ചു.

കേസില്‍ സിദ്ദു കുറ്റക്കാരനാണെന്ന് 2006ല്‍ ഹൈകോടതി കണ്ടെത്തി ശിക്ഷിച്ചു. മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമായിരുന്നു ഹൈകോടതി വിധിച്ചത്. തുടര്‍ന്ന് എം.പി സ്ഥാനം രാജിവെച്ച് അദ്ദേഹം സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *