കര്‍ണാടകയില്‍ ബിജെപി ആഹ്ലാദ പ്രകടനങ്ങള്‍ നിര്‍ത്തിവച്ചു


ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങള്‍ നിര്‍ത്തിവച്ചു. ഒരു ഘട്ടത്തില്‍ 122 സീറ്റുകളില്‍ ബിജെപി മുന്നേറിയപ്പോള്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങളുമായി തെരുവില്‍ ഇറങ്ങിയിരുന്നു.


കേവല ഭൂരിപക്ഷവും കടന്ന് മുന്നേറിയ ബിജെപിക്ക് അവസാന ലാപ്പിലെ കിതപ്പാണ് തിരിച്ചടിയായത്. ബിജെപിയുടെ സീറ്റ് നില 105 ആയാണ് കുറഞ്ഞത്. ഏത് വിധേനയും ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ ജെഡിഎസിന് നിരുപാധിക പിന്തുണയാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്.




Sharing is Caring