കര്‍ണാടകയില്‍ പന്ത്​ ഗവര്‍ണറുടെ കോര്‍ട്ടില്‍

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തൂക്കു മന്ത്രിസഭ എന്ന എക്​സിറ്റ്​ പോളുകളുടെ പ്രവചനം ശരിവെച്ച്‌​ തെരഞ്ഞെടുപ്പ്​ ഫലം. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത കര്‍ണാടക ഇനി ഗവര്‍ണറുടെ തീരുമാനത്തിനാണ്​ കാത്തിരിക്കുന്നത്​.

കര്‍ണാടകയില്‍ 104 സീറ്റുനേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാല്‍ 77 സീറ്റ്​ നേടിയ കോണ്‍ഗ്രസും 39 സീറ്റ്​ നേടിയ ജെ.ഡി.എസും സഖ്യം ചേര്‍ന്ന്​ 112 എന്ന മാന്ത്രിക സംഖ്യ തികച്ച്‌​ സര്‍ക്കാറുണ്ടാക്കാനുള്ള അണിയറ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്​ അവകാശ വാദം ഉന്നയിക്കാനാണ്​ ബി.ജെ.പിയുടെ നീക്കം.

തീരുമാനമെടുക്കേണ്ടത്​, ഒരിക്കല്‍ മോദിക്ക്​ വേണ്ടി ത​​​െന്‍റ സീറ്റ്​ ഒഴിഞ്ഞു കൊടുത്ത മുന്‍ ബി.ജെ.പി നേതാവും മോദിയുടെ ഗുജറാത്ത്​ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയുമായിരുന്ന കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയാണ്​.

കീഴ്​വഴക്കമനുസരിച്ച്‌​ ഏറ്റവും വലിയ ഒറ്റ കക്ഷിയെയാണ്​ ഗവര്‍ണര്‍ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുക. എന്നാല്‍, ഗോവയിലും മണിപ്പൂരും കോണ്‍ഗ്രസ്​ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നപ്പോള്‍ ഇൗ പാരമ്ബര്യം ആവര്‍ത്തിച്ചിരുന്നില്ല. പ്രാദേശിക പാര്‍ട്ടികളെ കൂട്ടു പിടിച്ച്‌​ തങ്ങള്‍ക്ക്​ ഭൂരിപക്ഷമുണ്ടെന്ന്​ ബി.ജെ.പി അവകാശപ്പെടുകയും ഗവര്‍ണര്‍ അവരെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുകയുമായിരുന്നു.

കര്‍ണാടകയിലെ അവസ്​ഥ എന്തായിരിക്കുമെന്നാണ്​ എല്ലാവരും ഉറ്റു നോക്കുന്നത്​. കോണ്‍ഗ്രസ്​ നേതാവ്​ പരമേശ്വരയ്യ സര്‍ക്കാര്‍ രൂപീകരണത്തിന്​ അവകാശവാദമുന്നയിക്കാനായി ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കാണാന്‍ ഗവര്‍ണര്‍ സമയം അനുവദിച്ചില്ലെന്നാണ്​ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വാര്‍ത്തകള്‍. കര്‍ണാടകയിലും ഗോവയും മണിപ്പൂരും ആവര്‍ത്തിക്കുമോ അതോ കോണ്‍ഗ്രസ് പിന്തുണയോടെ ജെ.ഡി.എസ്​ അധികാരത്തിലേറുമോ എന്നതാണ്​ അറിയാനുള്ളത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *