ജയ്‌ഷെ മുഹമ്മദ് ഭീകരനെ വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്


ഒരു ജയ്‌ഷെ ഭീകരനെ ഇന്ത്യന്‍ സുരക്ഷാസേന വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വെടിവെപ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഒരു ഭീകരന്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി സൈനിക വക്താവ് പറഞ്ഞു. എന്നാല്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയിട്ടില്ല്.


പുല്‍വാ ജില്ലയില്‍ രണ്ടു ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം വെടിവെപ്പു നടത്തിയത്.


നൂര്‍മുഹമ്മദ് എന്ന 47കാരനാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ ബി.എസ്.എഫ് ക്യാംപിന് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കാളിയായിരുന്ന ഇയാള്‍ ഈയടുത്താണ് സംഘത്തില്‍ അംഗമായത്.



Sharing is Caring