ജയലളിതയുടെ സ്വത്തുക്കള്‍; അനന്തരവള്‍ ദീപ ജയകുമാര്‍ നിയമയുദ്ധത്തിന്

ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കളില്‍ പിന്തുടര്‍ച്ചാവകാശം തേടി സഹോദര പുത്രി ദീപ ജയകുമാര്‍. പിന്തുടര്‍ച്ചാവകാശം തേടി അവര്‍ ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വേദനിലയം ജയലളിത സ്മാരകമാക്കി മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ, ജയയുടെ സ്വത്തുക്കളുടെ അവകാശത്തെച്ചൊല്ലി നിയമയുദ്ധത്തിനു വഴിയൊരുങ്ങി.
അവകാശവാദമുന്നയിച്ചത് ചെന്നൈയിലെ വിവിധ സ്ഥലങ്ങളിലുള്ള വീടുകള്‍, കൊടനാട് എസ്റ്റേറ്റ്, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ ഭൂമി, റിസോര്‍ട്ടുകള്‍, ഫാം ഹൗസുകള്‍, മറ്റു സ്വകാര്യ സമ്ബാദ്യങ്ങള്‍ എന്നിവയിലാണ്. ജയയ്ക്ക് 117 കോടിയുടെ സ്വത്തുണ്ടെന്നാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷനു സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *