ഹാദിയ കേസ്: നിമിഷയുടെ അമ്മ കേസില്‍ കക്ഷി ചേരും


ഹാദിയ കേസ് നാളെ സുപ്രിം കോടതി പരിഗണിക്കാനിരിക്കെ നിമിഷ ഫാത്തിമയുടെ അമ്മ കേസില്‍ കക്ഷി ചേരും.
ഹാദിയ കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കേരളത്തില്‍ നിന്ന് സിറിയയിലേക്ക് കടന്നെന്ന് പറയപ്പെടുന്ന നിമിഷ ഫാത്തിമയുടെ അമ്മ സുപ്രിം കോടതിയില്‍ ഹരജി നല്‍കി. കേരളത്തിലെ നിര്‍ബന്ധ മതപരിവര്‍ത്തനത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷിക്കണമെന്നും ബിന്ദു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും എന്‍.ഐ.എ അന്വേഷണം പ്രഖ്യാപിച്ച മുന്‍ ഉത്തരവ് തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ നല്‍കിയ പുതിയ ഹരജിയാണ് നാളത്തേക്ക് മാറ്റിയത്.


ചെവ്വാഴ്ച കേസ് പരിഗണിച്ചപ്പോള്‍ 24 വയസ്സുള്ള ഹാദിയക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും അഛന് മാത്രമല്ല സംരക്ഷണാവകാശ ചുമതലയെന്നും സുപ്രിം കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് കേസ് പരിഗണിക്കാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
മുന്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ വിരമിച്ച സാഹചര്യത്തില്‍ നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.



Sharing is Caring