രാഷ്ട്രപതി കേരളത്തിലെത്തി; സന്ദര്‍ശനം അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍


രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. രാഷ്ട്രപതിയായശേഷം അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.


ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
ഹെലികോപ്റ്ററില്‍ കായംകുളം എന്‍.ടി.പി.സി ഹെലിപാഡിലെത്തുന്ന രാഷ്ട്രപതി റോഡ് മാര്‍ഗം അമൃതാനന്ദമയി മഠത്തിലേക്കു പോയി.


മാതാ അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തുന്ന രാഷ്ട്രപതിക്കു മറ്റ് ഔദ്യോഗിക പരിപാടികളില്ല. മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് റാം നാഥ് കോവിന്ദ്. അമൃതസേതു പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ നേരത്തെ ഡോ.എ.പി.ജെ.അബ്ദുല്‍ കലാം അമൃതപുരിയിലെത്തിയിരുന്നു.



Sharing is Caring