തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നീലഗിരി കൊടനാട് എസ്റ്റേറ്റിലെ വാച്ച്മാനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മറ്റൊരു വാച്ച്മാനെ പരുക്കുകളോടെ മറ്റൊരു വശത്ത് കണ്ടെത്തി.
അമ്പതുകാരനായ ഓം ബഹദൂര്‍ താപ്പയാണ് കൊല്ലപ്പെട്ടത്. കൃഷ്ണ ബഹദൂര്‍ താപ്പയ്ക്കാണ് പരുക്കേറ്റത്. ഇരുവരും നേപ്പാളില്‍ നിന്നുള്ളവരാണ്. സംഭവത്തിനു പിന്നില്‍ എന്താണെന്ന് പൊലിസിനു കണ്ടെത്താനായിട്ടില്ല.

ഓം ബഹദൂര്‍ താപ്പയുടെ മൃതദേഹത്തില്‍ ബാഹ്യ മുറിവുകളുണ്ടെന്ന് നീലഗിരി പൊലിസ് സൂപ്രണ്ട് മുരളി രാംബ പറഞ്ഞു. പൊസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷം മാത്രമേ കൊല്ലപ്പെട്ടൂവെന്ന് സ്ഥിരീകരിക്കാനാവൂയെന്നും അദ്ദേഹം പറഞ്ഞു.













