കണ്ണൂര്‍: ടി.പി. സെന്‍കുമാറിനെ ഡി.ജി.പിയായി പുനര്‍നിയമിക്കണമെന്ന സുപ്രിംകോടതി വിധി അംഗീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ച ശേഷം നിയമപരമായ നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, പൊലിസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

കോടതി വിധിയെ കുറിച്ച് പ്രതികരിക്കാന്‍ ഡി.ജി.പി ലോകനാഥ ബെഹ്‌റ തയ്യാറായില്ല.













