കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് ചെന്നിത്തല


ടി.പി സെന്‍കുമാറിനെ പൊലിസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന സുപ്രിംകോടതി വിധി സര്‍ക്കാറിനേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


സത്യസന്ധനായ, അഴിമതിയുടെ കറപുരളാത്ത ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. അദ്ദേഹത്തെ കുറിച്ചുള്ള എല്ലാ പ്രതീക്ഷയും അദ്ദേഹം പാലിച്ചിട്ടുണ്ട്.


ആഭ്യന്തരവകുപ്പ് പിണറായി വിജയന്‍ ഒഴിയണമെന്നും ആ സ്ഥാനത്ത് തുടരാനുള്ള ധാര്‍മികമായ അവകാശം അദ്ദേഹത്തിന് നഷ്ടപ്പെട്ടെന്നും ചെന്നിത്തല പ്രതികരിച്ചു.



Sharing is Caring