ജപ്പാന്‍ സ്ഥാനപതി ഗവര്‍ണറെ സന്ദര്‍ശിച്ചു


ഇന്ത്യയിലെ ജപ്പാന്‍ സ്ഥാനപതി കെന്‍ജി ഹിരമാത്‌സു ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. രാജ് ഭവനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.


കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ജാപ്പനീസ് ഭാഷാപഠനം പ്രോത്സാഹിപ്പിക്കുന്നതിനെപ്പറ്റിയും ജപ്പാനും കേരളവും തമ്മില്‍ വിനോദസഞ്ചാരരംഗത്ത് സഹകരണം മെച്ചപ്പെടുത്തുന്ന കാര്യവും ചര്‍ച്ചയായി.


സ്ഥാനപതിയോടൊപ്പം പത്‌നി പെട്രീഷ്യ ക്ലാരാ അഗ്വാദൊ ഹിരമാത്‌സു, ജപ്പാന്‍ സ്ഥാനപതികാര്യാലയത്തിലെ സെക്കന്‍ഡ് സെക്രട്ടറി കോജി നക്കാമുറ എന്നിവരും ഉണ്ടായിരുന്നു.



Sharing is Caring