ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മിത് റാംറഹിം സിങ്ങിനെതിരെ ബലാത്സംഗത്തിനും കൊലപാതകത്തിനും പിന്നാലെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതായും വെളിപ്പെടുത്തല്‍. സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തിന്റെ അടുത്ത അനുയായി ആയിരുന്ന രാംകുമാര് ബിഷ്ണോയ് ആണ് പഞ്ചാബ് ഹരിയാന ഹൈക്കോടതികളില്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
കേസില്‍ നിന്നും രക്ഷനേടുന്നതിനാണ് ഗുര്‍മീത് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. കോടതിയേയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നതിനാണ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്യിച്ചിരുന്നത്. ആശ്രമത്തില്‍ നടന്ന ആത്മഹത്യയെപറ്റി സിബിഐ അന്വേഷണം നടത്തണമെന്ന് ഹര്‍ജ്ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനുയായികളായിരുന്ന ഗുരുദാസ് സിങ് ഥൂര്‍, ഖാട്ടാ സിങ്ങ് എന്നിവരും ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്നുണ്ട്.

ഇത്തരത്തില്‍ മൂന്ന് ഡസണിലേറെ ആളുകളാണ് ഗുര്‍മീതിന്റെ അറസ്റ്റിനെ തുടര്‍ന്ന് ജീവന്‍ നല്‍കിയത്. കേസുകളില്‍ തന്നെ അറസ്റ്റ് ചെയ്യുകയോ കോടതിയില്‍ എത്തിക്കുകയോ ചെയ്താല്‍ രാജ്യത്ത് കലാപം ഉണ്ടാകും എന്ന ഭീഷണി ഉയര്‍ത്തുന്നതിന്റെ ഭാഗമായിരുന്നു എന്നാണ് വിലയിരുത്തല്‍. ഇതിന് മടിയില്ലാത്ത അനുയായികളെ ഇത്തരത്തില്‍ ഉപയോഗിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ തന്നെ വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമാണ് ചര്‍ച്ച നടത്തിയിരുന്നത്.













