എസ്. ദുര്‍ഗ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും


സനല്‍കുമാര്‍ ശശിധരൻ സംവിധാനം ചെയ്ത എസ്. ദുര്‍ഗ എന്ന ചിത്രം കേരളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയായ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ കമല്‍ പറഞ്ഞു.


രാഷ്ട്രീയ പ്രതിരോധത്തിന്‍റെ ഭാഗമായാണ് പ്രത്യേക പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചത്. ചിത്രത്തിന്‍റെ സെന്‍സര്‍ പതിപ്പാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സമ്മതിച്ചെന്നും കമല്‍ പറഞ്ഞു.




Sharing is Caring