ജന്‍ധനില്‍ നിയന്ത്രണം


ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മാസം പതിനായിരം രൂപ വരെ മാത്രമേ ഇനി പിന്‍വലിക്കാന്‍ കഴിയൂയെന്ന് ആര്‍ബിഐ വ്യക്തമാക്കി.


കള്ളപ്പണക്കാരില്‍ നിന്ന് പാവപ്പെട്ടവരെയും കര്‍ഷകരെയും രക്ഷിക്കാനും ബിനാമി നിയമക്കുരുക്കില്‍ പെടാതെ അവരെ കാക്കാനുമാണ് നിയന്ത്രണം. കെവൈസി( ഇടപാടുകാരനെ അറിയുക) പാലിക്കുന്ന അക്കൗണ്ടുകള്‍ വഴി പതിനായിരം വരെ പിന്‍വലിക്കാം. അല്ലാത്തവര്‍ക്ക് മാസം അയ്യായിരം രൂപ വരെയും.


അത്യാവശ്യമെങ്കില്‍ പതിനായിരത്തില്‍ കൂടുതല്‍ തുക നല്‍കാന്‍ ബ്രാഞ്ച് മാനേജര്‍മാര്‍ക്ക് അധികാരമുണ്ട്. ജന്‍ധന്‍ അക്കൗണ്ടുകളില്‍ കെവൈസി ഇല്ലാതെ അരലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഈ വ്യവസ്ഥ മുതലെടുത്ത് കള്ളപ്പണക്കാര്‍ പാവങ്ങളുടെ അക്കൗണ്ടുകള്‍ വഴി 49,000 രൂപ വരെ നിക്ഷേപിക്കുകയായിരുന്നു. ഇതുവരെ ഒരു രൂപപോലുമില്ലാത്ത അക്കൗണ്ടുകളില്‍ ലക്ഷങ്ങളാണ് ഇപ്പോള്‍ നിക്ഷേപം.



Sharing is Caring