യുവരാജ് വിവാഹിതനായി


ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന് മാംഗല്യം. ബ്രിട്ടണില്‍ നിന്നുള്ള നടിയും മോഡലുമായ ഹേസല്‍ കീച്ചിനെയാണ് യുവരാജ് ഇന്നലെ മിന്നു കെട്ടിയത്. ചണ്ഡീഗഡിലെ ഫത്തേഗര്‍ സാഹിബിലെ ഗുരുദ്വാരയിലായിരുന്നു ചടങ്ങുകള്‍. സിഖ് രീതിയിലായിരുന്നു ചടങ്ങുകള്‍. നാളെ ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഗോവയില്‍. വിവാഹ സത്ക്കാരം അഞ്ച്, ഏഴ് തീയതികളില്‍.


ഇന്നലത്തെ ചടങ്ങിന് ബോളിവുഡ്, ക്രിക്കറ്റ്, രാഷ്ട്രീയ, സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവരെത്തി. അതേസമയം, യുവിയുടെ അച്ഛന്‍ യോഗ്‌രാജ് സിങ് ചടങ്ങിനെത്തിയില്ല. മതനേതാക്കളുടെ സാന്നിധ്യത്തിലാണ് ചടങ്ങെങ്കില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. മൊഹാലിയിലെ ജയം ഇന്ത്യന്‍ ടീം ആഘോഷിച്ചത് യുവരാജിനൊപ്പം. ചൊവ്വാഴ്ച വൈകിട്ടാണ് ഇന്ത്യന്‍ ടീം യുവരാജിന് ആശംസയുമായി എത്തിയത്.




Sharing is Caring