ജനുവരിയില്‍ ശബരിമല കയറും: തൃപ്തി ദേശായി


പയ്യന്നൂര്‍: ജനുവരിയില്‍ ശബരിമല കയറുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി. ശാസ്ത്രാവബോധവും മാനവികതയും വളര്‍ത്തണമെന്ന സന്ദേശമുയര്‍ത്തി പയ്യന്നൂരില്‍ സംഘടിപ്പിച്ച സ്വതന്ത്രലോകം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ദേശായി.


ഇത് വിശ്വാസങ്ങള്‍ക്കോ പരമ്പരാഗത ആചാരങ്ങള്‍ക്കോ എതിരായ പോരാട്ടമല്ല. മറിച്ച് ലിംഗസമത്വത്തിനും അനീതിക്കുമെതിരേയാണ് പ്രതിഷേധസമരം നടത്തുന്നതെന്നും തൃപ്തി ദേശായി പറഞ്ഞു.
ക്ഷേത്രത്തില്‍ കയറുമ്പോള്‍ തടയാന്‍ വരുന്നത് ആചാരത്തിന്റെ ഭാഗമായല്ല. മറിച്ച് അത് അനാചാരമാണ്. ശബരിമല കയറുന്നത് ശാന്തിയുടെയും സമാധാനത്തിലൂടെയുള്ള സമരത്തിലൂടെയാണ്.
ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയ്ക്കായി അഭ്യര്‍ഥിച്ചിട്ടുണ്ടെണ്ടന്നും തൃപ്തി ദേശായി പറഞ്ഞു.




Sharing is Caring