കെ.എസ്.ആര്‍.ടി.സി നിരക്ക് വര്‍ധന: ഒറ്റ ദിവസത്തെ ലാഭം 31.60 ലക്ഷം


തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി യാത്രാനിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ആദ്യ ദിനത്തിലെ ലാഭം 31.60 ലക്ഷം രൂപ. കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രി മുതലാണ് ഒരുരൂപ വര്‍ധിപ്പിച്ചുള്ള ഉത്തരവ് നിലവില്‍വന്നത്.
വ്യാഴാഴ്ച ആകെ 5.40 കോടിയാണ് കലക്ഷന്‍ ലഭിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ ഇതേദിവസത്തെ കലക്ഷന്‍ 5.09 കോടിയായിരുന്നു.
29.84 ലക്ഷം യാത്രക്കാരാണ് കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ ഇതേദിവസത്തില്‍ 29.25 ലക്ഷം പേര്‍ മാത്രമാണ് ആശ്രയിച്ചത്. 59,514 പേര്‍ കൂടുതലായി കെ.എസ്.ആര്‍.ടി.സിയില്‍ യാത്ര നടത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആകെയുള്ള 5041 ഷെഡ്യൂളുകളില്‍ 4731 ഷെഡ്യൂളുകള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്തത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക്‌നല്‍കുന്ന യാത്രാ ഇളവ് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.




Sharing is Caring