ഇന്ന് ക്രിസ്മസ്; ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം ആഘോഷിച്ച് ലോകം


കാലിത്തൊഴുത്തില്‍ പിറന്ന്, കടലോളം കരുണപകര്‍ന്ന് ലോകത്തിന്റെ നാഥനായി മാറിയ യേശുദേവന്റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നു നല്‍കിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം ആഘോഷമാക്കുകയാണ് വിശ്വാസികള്‍. സംസ്ഥാനത്തെങ്ങും ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനാനിരതമായ മനസുമായി വിശ്വാസികള്‍ തങ്ങളുടെ ദേവനെ സ്മരിക്കുന്നു. ക്രിസ്തുവിന്റെ തിരുപ്പിറവിയോടനുബന്ധിച്ച് കൊച്ചിയിലെ വിവിധ ദേവാലയങ്ങളില്‍ പാതിരാക്കുര്‍ബാനകളും പ്രത്യേക പ്രാര്‍ഥനകളും നടന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് ദേവാലയങ്ങളില്‍ പ്രാര്‍ഥനയ്ക്കായെത്തിയത്.




Sharing is Caring