രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപകമാക്കുന്നതിനായി പ്രഖ്യാപിച്ച സമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് ഇന്ന് നടക്കും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും മന്ത്രി രവിശങ്കര്‍ പ്രസാദും ആദ്യ നറുക്കെടുപ്പ് ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യും. ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവര്‍ക്കും അത്തരം പണമിടപാട് സ്വീകരിക്കുന്ന വ്യാപാരികള്ക്കുമായാണ് സമ്മാന പദ്ധതി ആവിഷ്കരിച്ചത്. ലക്കി ഗ്രാഹക് യോജന, ഡിജി ധന് വ്യാപാര്‍ യോജന എന്നിവയാണ് സമ്മാന പദ്ധതി ആവിഷ്കരിച്ചത്. ലക്കി ഗ്രാഹക് യോജന, ഡിജി ധന് വ്യാപാര്‍ യോജന എന്നിവയാണ് സമ്മാന പദ്ധതികള്‍. ഏപ്രില്‍ 14ന് മെഗാ നറുക്കെടുപ്പ് നടക്കും.നിതി ആയോഗാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്. നൂറുദിവസത്തേക്ക് രാജ്യത്തെ തിരഞ്ഞെടുത്ത 100 നഗരങ്ങളിലാണ് നറുക്കെടുപ്പ് നടക്കുക.













