ചൈനയ്ക്കെതിരായ വിമർശനങ്ങൾ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

തിരുവനന്തപുരം: ചൈനയ്ക്കെതിരായ വിമർശനങ്ങൾ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആഗോളവത്കരണ കാലത്ത് ചൈന പുതിയ പാത തെളിക്കുകയാണ്. ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമം ചൈന രൂപപ്പെടുത്തുന്നു. 2021 ൽ ദാരിദ്ര നിർമാർജനം കൈവരിക്കാൻ ചൈനയ്ക്ക് കഴിഞ്ഞുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ ചർച്ചയ്ക്ക് മറുപടി പറയവെയാണ് കോടിയേരിയുടെ ചൈന പരാമർശം. ചൈനയുടെ നിലപാടുകൾ സോഷ്യലിസ്റ്റ് രാജ്യത്തിന് ചേർന്നതല്ലെന്ന വിമർശനം സമ്മേളനത്തിൽ ഉയർന്നിരുന്നു. ഇതിനുള്ള മറുപടിയായാണ് കോടിയേരി ചൈന വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. സോഷ്യലിസ്റ്റ് ക്രമം രൂപപ്പെടുത്തുന്ന നിലയിൽ ചൈന നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *