സി​നി​മ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്‌​ന​പരിഹാരങ്ങൾക്ക് നി​യ​മം അ​നി​വാ​ര്യ​മെന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി.

കോ​ഴി​ക്കോ​ട്: സി​നി​മ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ നി​യ​മം അ​നി​വാ​ര്യ​മാ​ണെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി. സ്ത്രീ​ക​ളു​ടെ വേ​ത​നം ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും ഡ​ബ്ല്യു​സി​സി ഉ​ന്ന​യി​ച്ച പ്ര​ശ്‌​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കു​മെ​ന്നും സ​തീ​ദേ​വി പ​റ​ഞ്ഞു.

സി​നി​മ മേ​ഖ​ല​യി​ലേ​ക്ക് പു​തി​യ പെ​ണ്‍​കു​ട്ടി​ക​ള്‍ ക​ട​ന്നു​വ​രു​മ്പോ​ൾ ആ​ത്മ​വി​ശ്വാ​സം ന​ല്‍​കു​ന്ന അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്നും ആ ​ഉ​റ​പ്പ് ന​ല്‍​കു​ന്ന​തി​ല്‍ നി​ര്‍​മാ​ണ ക​മ്പ​നി​ക​ള്‍​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും സ​തീ​ദേ​വി വ്യ​ക്ത​മാ​ക്കി.

ഹേ​മ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. എ​ന്‍​ക്വ​യ​റി ക​മ്മീ​ഷ​ന്‍ ആ​ക്ട് പ്ര​കാ​രം രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​യ​ല്ല ഹേ​മ ക​മ്മീ​ഷ​നെ​ന്നും വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് നീ​തി തേ​ടി​യും ഹേ​മ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്ത് വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​ല​യാ​ള സി​നി​മ​യി​ലെ വ​നി​താ സം​ഘ​ട​ന​യാ​യ ഡ​ബ്ല്യു​സി​സി(​വി​മ​ൺ ഇ​ൻ സി​നി​മ ക​ള​ക്ടീ​വ്) അം​ഗ​ങ്ങ​ൾ വ​നി​താ ക​മ്മീ​ഷ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യാ​യി​രു​ന്നു പി. ​സ​തീ​ദേ​വി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *