ചൈനയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി നാല് മരണം

ചൈനയിലെ ഹെയ്‌ലോങ്ജിയാങിൽ മത്സ്യ ബന്ധന ബോട്ട് മുങ്ങി നാല് മരണം. അപകടത്തിൽ അഞ്ച് തൊഴിലാളികളെ കാണാതായി.

ചൈനയുടെ വടക്കൻ പ്രവിശ്യയിലാണ് അപകടമുണ്ടായത്. 11 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ നടക്കുകയാണ്. കഴിഞ്ഞ മാസവും ചൈനയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി 12 പേർ മരിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *