ചൈനയിൽ ഭൂകമ്പം, നൂറോളം പേർ മരിച്ചതായി സംശയം


ചൈനയില്‍ സിച്ചുവാന്‍ പ്രവിശ്യയില്‍ ഭൂകമ്പം. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നൂറോളം പേർ മരിച്ചതായി സംശയമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.1,30000 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജുഷൈഗോ വിനോദ സഞ്ചാര മേഖലയാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം.
യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ 6.5 ആണ് രേഖപ്പെടുത്തിയതെങ്കില്‍ ചൈനയുടെ ഭൂകമ്ബ പഠന കേന്ദ്രം 7 ആണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്.




Sharing is Caring