ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പത്മപുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യുമെന്ന് മുഖ്യമന്ത്രി

hqdefaultകൊയിലാണ്ടി: കലാപ്രവര്‍ത്തനത്തില്‍ എട്ടുപതിറ്റാണ്ടു പിന്നിട്ട നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ നൂറാം ജന്മദിനാഘോഷപരിപാടികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനംചെയ്തു. മലബാറിന്റെ നൃത്തനാട്യസംസ്‌കാരത്തിന്റെ ഗുരുവായ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് പത്മപുരസ്‌കാരം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ശുപാര്‍ശചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കലാരംഗത്ത് 85വര്‍ഷം പിന്നിട്ട ഗുരുവിന്റെ റെക്കോഡ് ലോകത്തുതന്നെ അപൂര്‍വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം നാട്ടുകാരില്‍നിന്നു ലഭിക്കുന്ന സ്‌നേഹവും ബഹുമാനവുമാണ് ഏതു ബഹുമതിയെക്കാളും വലിയ അംഗീകാരം. നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നിര്‍മിക്കാനുദ്ദേശിക്കുന്ന സാംസ്‌കാരികനിലയത്തിന് സര്‍ക്കാര്‍ 10ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സാംസ്‌കാരികവകുപ്പുമന്ത്രി കെ സി ജോസഫ് ഗുരുവിനെ നവരത്‌നകിരീടമണിയിച്ചു. കിരീടം തലയിലണിഞ്ഞ് ഗുരു കഥകളിമുദ്രകള്‍കാട്ടി ചുവടുവെച്ചപ്പോള്‍ വേദിയിലും സദസ്സിലും ആഹ്ലാദമലയടിച്ചു. കേരള കലാമണ്ഡലത്തിന്റെ ഒരു ആസ്വാദനകേന്ദ്രം ചേലിയയില്‍ തുടങ്ങാന്‍ സാംസ്‌കാരികവകുപ്പ് സന്നദ്ധമാണെന്ന് മന്ത്രി കെ സി.ജോസഫ് പറഞ്ഞു. സിനിമാതാരം വിനീത് മുല്ലപ്പൂമാലയണിയിച്ച് ഗുരുവന്ദനം നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *