കസ്റ്റഡി മരണം: ജൂഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു

kottayam-murder-305x192തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു. നിയമസഭയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ചയുണ്ടായതായും സഭയില്‍ ആഭ്യന്തരമന്ത്രി പറഞ്ഞു. കസ്റ്റഡിയിലെടുക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ല കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് വൈദ്യ പരിശോധന നടത്താത്തത് ശരിയായില്ലെന്നും സര്‍ക്കാരിന് ആരെയും സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കസ്റ്റഡി മരണത്തില്‍ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തിപ്പെടുത്തുന്നതിനിടെയാണ് ആഭ്യന്തരമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. കസ്റ്റഡിമരണത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് ഇന്ന് (13-07-2015) കോട്ടയം ജില്ലയില്‍ ഹര്‍ത്താലാചരിക്കുകയാണ്.

പോലീസ് കസ്റ്റഡിയിലിരിക്കെ, പരിക്കേറ്റ നിലയില്‍ ജൂണ്‍ 30നാണ് സിബിയെ ആശുപത്രിയിലെത്തിച്ചത്. തലയോട്ടിക്ക് പരിക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്നുതന്നെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ശസ്ത്രക്രിയ നടത്തി. തലച്ചോറില്‍ രക്തം കെട്ടിക്കിടന്നത് നീക്കി. എന്നാല്‍ വീണ്ടും രക്തസ്രാവമുണ്ടായി. മരുന്നുകളോട് പ്രതികരിക്കാതെയും വന്നു. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് മരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *