സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍


downloadമുംബൈ: മലയാളി താരം സഞ്ജു സാംസണെ സിംബാബ്‌വെയ്‌ക്കെതിരായ രണ്ടു മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. അമ്പാട്ടി റായിഡുവിന് പകരമാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. സഞ്ജു ഉടന്‍ ടീമിനൊപ്പം ചേരും.


ചൊവ്വാഴ്ചയാണ് പരമ്പരയിലെ അവസാന ഏകദിനം നടക്കുന്നത്. ആദ്യ രണ്ടു ഏകദിനത്തിലും മികച്ച പ്രകടനം പുറത്തെടുത്ത റായിഡുവിന് ബി സി സി ഐ വിശ്രമം അനുവദിക്കുകയായിരുന്നു.


ഒരു ഏകദിനവും രണ്ട് ട്വന്റി ട്വന്റി മല്‍സരങ്ങളും പരമ്പരയില്‍ അവശേഷിക്കുന്നുണ്ട്. മൂന്നാം ഏകദിനം നാളെ (14-07-2015) നടക്കും. പരമ്പരയിലെ ശേഷിക്കുന്ന ട്വന്റി ട്വന്റി മല്‍സരങ്ങള്‍ ഈമാസം 17നും 19നുമായി നടക്കും

ഇന്ത്യന്‍ ടീമില്‍ ഇടംപടിക്കുന്ന മൂന്നാമത്തെ കേരള താരവും ആദ്യ ബാറ്റ്‌സ്മാനുമാണ് സഞ്ജു, ടിനു യോഹന്നാന്‍, എസ് ശ്രീശാന്ത് എന്നിവരാണ് മുന്‍പ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള മലയാളി താരങ്ങള്‍.



Sharing is Caring