ചിരഞ്ജീവി ചിത്രം ‘ആചാര്യ’യുടെ റിലീസിംഗ് തീയതി മാറ്റിവച്ചു; കാരണം ഇതാണ്

‘ആര്‍ആര്‍ആര്‍’ ചിത്രം റിലീസ് മാര്‍ച്ച് 25ന്പഖ്യാപിച്ച സാഹചര്യത്തില്‍ ചിരഞ്ജീവി നായകനാകുന്ന ചിത്രം ‘ആചാര്യ’യുടെ റിലീസിംഗ് തീയതി മാറ്റി.ഏപ്രില്‍ 19ലേക്കാണ് ‘ആചാര്യ’യുടെ റിലീസ് നീട്ടിവെച്ചിരിക്കുന്നത്.
ചിരഞ്ജീവി നായകനാകുന്ന ചിത്രം ‘ആചാര്യ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊരടാല ശിവയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും.

ചിരഞ്ജീവി നായകനാകുന്ന ചിത്രം ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ‘ആര്‍ആര്‍ആര്‍’ ചിത്രം റിലീസ് മാര്‍ച്ച് 25ന് റിലീസ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ‘ആചാര്യ’ പിന്‍മാറിയിരിക്കുന്നത്. പരസ്പര ധാരണയോടെയാണ് ചിത്രങ്ങളുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘ആര്‍ആര്‍ആര്‍ ‘എന്ന ചിത്രം മാര്‍ച്ച് 25ന് എത്തുന്നതിനാല്‍ ഏപ്രില്‍ 19ലേക്ക് ‘ആചാര്യ’യുടെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *