ദേശീയ പാത വികസനം കളിമണ്ണ് കടത്ത് വ്യാപകം.

കോഴിക്കോട് : രാമനാട്ടുകര -വെങ്ങളം ദേശീയ പാതയിൽ ആറ് വരി പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന അഴിഞ്ഞിലം, രാമനാട്ടുകര ഭാഗത്തുനിന്നും കളിമണ്ണ് ഖനനം ചെയ്ത് കടത്തുന്നതായി നാട്ടുകാരുടെ ആക്ഷേപം. ദേശീയ പാതയുടെ വികസന പ്രവൃത്തികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൺസൾട്ടൻസിയുടെ നിർദ്ദേശത്തെ തുടർന്ന് എടുത്തു മാറ്റുന്ന കളിമണ്ണാണ് കരാർ കമ്പനിയിലെ ഒരു ഉദ്യോഗസ്ഥന്റെ സഹായത്തോടെ മണ്ണ് മാറ്റാൻ ഉപകരാറെടുത്തവർ, സ്വകാര്യ ഓട് കമ്പനിക്കാർക്ക് കളിമണ്ണ് വിൽക്കുന്നത്. എടുത്തു മാറ്റുന്ന കളിമണ്ണ് എൻ.എച്ച് ഐക്ക് അവകാശപ്പെട്ടതാണെങ്കിലും ഇക്കാര്യം മറച്ചുവെച്ച് രഹസ്യമായി കളിമണ്ണ് കടത്തി ലക്ഷങ്ങൾ തട്ടിയെടുക്കുകയാണ് സ്വകാര്യ വ്യക്തികൾ . ആദ്യ ഘട്ടത്തിൽ കളിമണ്ണ് ഖനനത്തിനെ തിരെ ചില രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വന്നിരുന്നെങ്കിലും പിന്നീട് മണ്ണെടുക്കുന്നവരുമായി ഒത്തുതീർപ്പിലാവുകയായിരുന്നു. കുഴിച്ചെടുക്കുന്ന കളിമണ്ണ് മൺപാത്രനിർമ്മാണക്കാർക്ക് നൽകണമെന്നും, അനധികൃതമായി കളിമണ്ണ് കടത്തുന്നത് അവസാനിപ്പിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *