ദിലീപിന്‍റെ മൊബൈല്‍ സർവീസ് ചെയ്ത യുവാവിന്റെ അപകടമരണം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

ദിലീപിന്‍റെ മൊബൈല്‍ ഫോണുകൾ സർവ്വീസ് ചെയ്തിരുന്ന എറണാകുളം പെന്‍റാമേനകയിലെ ഷോപ്പുടമയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. വാഹനാപകടത്തിലാണ് സലീഷ് മരിച്ചത്. സ്വാഭാവിക അപകട മരണമാണെന്ന നിഗമനത്തില്‍ സെപ്റ്റംബര്‍ 24 ന് കേസ് അവസാനിപ്പിച്ചിരുന്നെങ്കിലും അങ്കമാലി പൊലീസില്‍ സലീഷിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയതിനുപിന്നാലെയാണ് കേസില്‍ അന്വേഷണം പുനരാരംഭിക്കാനുള്ള തീരുമാനമുണ്ടായത്.
കേസില്‍ ലോക്കല്‍ പൊലീസും അന്വേഷണം നടത്തും. സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകരെയും സംഭവത്തില്‍ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സലീഷിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *