ചിക്കന്‍ രാത്രിയില്‍ കഴിയ്ക്കുന്നത് അപകടം, കാരണം…

നല്ല ഭക്ഷണം ആരോഗ്യം തരും, സംശയം വേണ്ട, എന്നാല്‍ ഭക്ഷണം ഗുണം തരണമെങ്കില്‍ കഴിയ്‌ക്കേണ്ട ചില രീതികളുണ്ട്, സമയവുമുണ്ട്.

ചില ഭക്ഷണങ്ങള്‍ തെറ്റായ സമയത്തു കഴിയ്ക്കുന്നത് ഗുണത്തേക്കാളേറെ ദോഷം നല്‍കുന്ന ഒന്നാണ്. ചിലത് സമയം തെറ്റി കഴിച്ചാല്‍ വേണ്ട ഗുണം പോലും നല്‍കുകയില്ലെന്നും വരാം.
ചില പ്രത്യേക ഭക്ഷണങ്ങള്‍ ഏതെല്ലാം സമയത്തു കഴിയ്ക്കണമെന്നതിനെക്കുറിച്ചറിയൂ, എന്തുകൊണ്ടാണിതു പറയുന്നതെന്നറിയൂ,

ഏത്തപ്പഴം മലയാളികള്‍ക്കു പ്രിയപ്പെട്ട ഒന്നാണ്. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഇത് രാവിലെ കഴിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം. ശരീരത്തിന് ഊര്‍ജം നല്‍കാന്‍ ഏറെ നല്ലത്. രാത്രിയിതു കഴിയ്ക്കുന്നതൊഴിവാക്കുക. കഴിയ്ക്കണമെങ്കില്‍ത്തന്നെ പുഴുങ്ങിക്കഴിയ്ക്കുക.

ഉരുളക്കിഴങ്ങും രാവിലെത്തന്നെ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്. ഇതിലെ ധാതുക്കള്‍ ശരീരത്തിന് നല്ല രീതിയില്‍ ഉപയോഗിയ്ക്കാന്‍ ഇത് ഗുണം ചെയ്യും.

ഓറഞ്ച് രാവിലെ കഴിയ്ക്കുന്നതൊഴിവാക്കുക. ഇതിലെ സിട്രിക് ആസിഡ് വയറ്റില്‍ അസ്വസ്ഥതയുണ്ടാക്കും. ഉച്ചയ്ക്കിതു കഴിയ്ക്കുന്നത് ദഹനവ്യവസ്ഥയെ സഹായിക്കും.

നട്‌സ് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എ്ന്നാല്‍ ഇത് രാത്രിയില്‍ കഴിയ്ക്കുന്നതൊഴിവാക്കുക. കാരണം ഇതു ദഹിയ്ക്കാന്‍ അല്‍പം സമയം പിടിയ്ക്കും, രാവിലെയുള്ള സമയത്താണ്.

ചിക്കന്‍ രാത്രി കഴിയ്ക്കുന്നതും ഒഴിവാക്കുക. മാംസം ദഹിയ്ക്കാന്‍ കൂടുതല്‍ സമയമെടുക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *