ചാമ്പ്യന്‍സ് ലീഗ് 2021-22; റയല്‍ മാഡ്രിഡിന് ആദ്യ റൗണ്ട് കടുപ്പമായേക്കും, ഇന്ററോ, ബയേണോ എതിരാളികളായി വന്നേക്കും, പി.എസ്.ജി ഉണ്ടാകില്ലെന്നുറപ്പ്

ഈ സീസണ്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇതുവരെ അരങ്ങേറിയിട്ടില്ല. എന്നാല്‍ അടുത്ത സീസണിന്റെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളുടെ ഏകദേശ രൂപരേഖയായി വരുന്നു.

നറുക്കെടുപ്പിലൂടെ ഗ്രൂപ്പുകള്‍ നിര്‍ണയിക്കുന്നതിനു മുമ്പ് തന്നെ ശക്തരായ ഏതൊക്കെ ടീമുകളള്‍ തമ്മില്‍ ഏറ്റുമുട്ടുമെന്ന് ഏറെക്കുറേ വ്യക്തമായിട്ടുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയം കിരീട നേട്ടത്തില്‍ റെക്കോഡിട്ട റയല്‍ മാഡ്രിഡിന്റെ കാര്യത്തിലാണ്.

ആദ്യ റൗണ്ട് മുതല്‍ റയലിന് കരുത്തരായ എതിരാളികളെ നേരിടേണ്ടി വരുമെന്ന് ഉറപ്പായി. ലാ ലിഗയില്‍ രണ്ടാം സഥാനത്തെത്തിയതോടെ നറുക്കെടുപ്പില്‍ പോട്ട് രണ്ടില്‍ ഇടംപിടിച്ച റയലിന് ആദ്യ റൗണ്ടില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെയോ, ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനെയോ നേരിടേണ്ടി വന്നേക്കും.

അതേസമയം കരുത്തരായ പി.എസ്.ജിയുമായി ആദ്യ റൗണ്ടില്‍ റയലിനു മത്സരം വരില്ല. പി.എസ്.ജി. ഫ്രഞ്ച് ലീഗില്‍ രണ്ടാമതയാതോടെ റയലിനൊപ്പം പോട്ട് രണ്ടിലാണ് ഇടം നേടിയിരിക്കുന്നത്. ലാ ലിഗ കിരീട ജേതാക്കളായ അത്‌ലറ്റിക്കോ മാഡ്രിഡ്.

ഫ്രഞ്ച് ചാമ്പ്യന്മാരായ ലില്ലെ, പോര്‍ചുഗല്‍ ചാമ്പ്യന്മാരായ സ്‌പോര്‍ട്ടിങ് എന്നിവരാണ് ഇന്ററിനും ബയേണിനും പുറമേ പോട്ട് ഒന്നില്‍ നിലവില്‍ ഇടംനേടിയവര്‍. ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ കപ്പ് ഫൈനലിനു ശേഷമേ പോട്ട് ഒന്നിലെ മറ്റംഗങ്ങളുടെ കാര്യത്തില്‍ തീരുമാനമാകൂ.

പോട്ട് രണ്ടില്‍ റയല്‍, പി.എസ്.ജി. എന്നിവര്‍ക്കു പുറമേ എ.സി. മിലാന്‍, ആര്‍.ബി. ലെപ്‌സിഷ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവരാണുള്ളത്. റയലിന്റെ കാര്യത്തിലെന്ന പോലെ ബാഴ്‌സലോണയ്ക്കും ആദ്യ റൗണ്ട് മുതല്‍ കടുത്ത പോരാട്ടം നേരിടേണ്ടി വന്നേക്കാം

Spread the love

Leave a Reply

Your email address will not be published. Required fields are marked *