കോംഗോയിലെ അഗ്‌നി പർവത സ്ഫോടനം; മരണം 15 ആയി

ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നടന്ന അഗ്‌നി പർവത സ്ഫോടനത്തിൽ മരണം 15 ആയി. ഡിആർ കോംഗോയുട വടക്കുഭാഗത്തെ നൈരു ഗോംഗോ എന്ന അഗ്‌നിപർവതം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ലാവ ഒഴുകിത്തുടങ്ങിയതോടെ ആളുകൾ പലായനം തുടങ്ങിയിരുന്നെങ്കിലും ലാവയിൽപെട്ടാണ് പലർക്കും ജീവൻ നഷ്ടമായത്. ഞായറാഴ്ച പുലർച്ചെയോടെ അഗ്നിപർവതം പൊട്ടാൻ തുടങ്ങിയിരുന്നെങ്കിലും ഔദ്യോഗിക മുന്നറിയിപ്പുകൾ ഒന്നും ലഭിക്കാതിരുന്നതിനാൽ ആയിരക്കണക്കിന് ആളുകളാണ് ജീവരക്ഷാർത്ഥം പലായനം ചെയ്യുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. 2002ൽ ഇതേ പർവതത്തിന്റെ ഒരു ഭാഗം പൊട്ടിത്തകർന്നിരുന്നു. അന്ന് 250 പേർ മരിച്ചിരുന്നു. ആയിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 1,20000ത്തിനടുത്ത് ആളുകൾക്കാണ് വീട് നഷ്ടമായത്.

എന്നാൽ എത്ര പേർക്ക് പരുക്കേറ്റെന്നോ നാശനഷ്ടങ്ങൾ എന്തൊക്കെയാണെന്നോ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഡിആർ കോംഗോ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *