ചാനല്‍ ചര്‍ച്ചകളില്‍ ഇനി സിനിമക്കാര്‍ പങ്കെടുക്കില്ല

സിനിമാ താരങ്ങളും സംവിധായകരും നിര്‍മാതാക്കളും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനെതിരെ സിനിമാ സംഘടയ്ക്കുള്ളില്‍ അതൃപ്തി .നടിയെ അപമാനിച്ച സംഭവത്തില്‍ നടന്‍ ദിലീപിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന നീക്കം ചെറുക്കണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.

ഈ സാഹചര്യത്തില്‍ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ താരസംഘടനയില്‍ ഉള്ളവരോ ഫെഫ്കയില്‍ ഉള്ളവരോ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രതിനിധികളോ പങ്കെടുക്കേണ്ടതില്ലെന്നാണ് രഹസ്യ തീരുമാനം ഉണ്ടായതെന്ന് അറിയുന്നു .ദിലീപിനെ ചോദ്യം ചെയ്തതായി ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയതിനെതിരെയും സംഘടനകള്‍ പ്രതിഷേധം അറിയിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെതിരെ വ്യക്തിഹത്യയുണ്ടായെന്നാണ് താരസംഘടനയുടെ വിലയിരുത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *