പനീര്‍ശെല്‍വത്തോടുള്ള നിലപാട് പാര്‍ട്ടി മയപ്പെടുത്തുന്നു


എ.ഐ.എ.ഡി.എം.കെ.യില്‍നിന്ന് പുറത്താക്കപ്പെട്ട മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തോടുള്ള നിലപാട് പാര്‍ട്ടി മയപ്പെടുത്തുന്നു. പുറത്താക്കപ്പെട്ടവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്നും മാതൃവാത്സല്യത്തോടെ തിരിച്ചെടുക്കുമെന്നും പാര്‍ട്ടി ഡെപ്യൂട്ടി ജോയന്റ് സെക്രട്ടറി ടി.ടി.വി. ദിനകരന്‍ പറഞ്ഞു. എ.ഐ.എ.ഡി.എം.കെ. ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരിച്ചുവരുന്ന എല്ലാവരെയും സ്വീകരിക്കും. എന്നാല്‍,പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാനായി പാര്‍ട്ടി വിട്ടുപോയവരുമായി ചര്‍ച്ചനടത്തുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിനല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു.




Sharing is Caring