ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു

ദു​ൈബ: ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്​റ്റാര്‍ ശ്രീദേവി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്​ ശനിയാഴ്​ച രാത്രി 11.30ന്​ ദുബൈയിലാ ണ് മരണം. 54 വയസായിരുന്നു. ബന്ധുവായ നടന്‍ മോഹിത്​ മര്‍വയുടെ വിവാഹച്ചടങ്ങിനായി ദുബൈയിലെത്തിയതായിരുന്നു നടി. വിവാഹ ചടങ്ങിെനത്തിയ ശ്രീദേവി പൊടുന്നനെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നുവെന്ന് കുടുംബ വൃത്തങ്ങള്‍ വ്യക്തമാക്കി. ഭര്‍ത്താവ​ും സംവിധായകനുമായ ബോണി കപൂറും ഇളയ മകള്‍ ഖുഷിയും മരണസമയത്ത്​ കുടെയുണ്ടായിരുന്നു.

1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്.’തുണൈവന്‍’ എന്ന തമിഴ്​ ചിത്രത്തിലൂടെ നാലാം വയസില്‍ ബാലതാരമായി അഭിനയം തുടങ്ങി. തെലുഗു, മലയാളം, കന്നഡ സിനിമകളിലും ബാലതാരമായി അഭിനയിച്ചു. ‘പൂമ്ബാറ്റ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്​ഥാന അവര്‍ഡും ലഭിച്ചു. 1975 ല്‍ ‘ജൂലി’ എന്ന ഹിന്ദി ചിത്രത്തില്‍ ബാലതാരമായാണ് ബോളിവുഡ്​ അരങ്ങേറ്റം. ‘മുണ്‍ട്രു മുടിച്ച്‌​’ എന്ന തമിഴ്​ സിനിമയിലൂടെ 13ാം വയസില്‍ നായികയായി. പിന്നീട്​ തമിഴ്​, തെലുഗു സിനിമകളില്‍ ശ്രീദേവി ആധിപത്യം നേടുന്നതാണ്​ കണ്ടത്​.

1978ല്‍ ‘സോള്‍ സവന്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡ്​ നായികയായി. 1983​െല ‘ഹിമ്മത്​വാല’ എന്ന ചിത്രമാണ്​ ​േബാളിവുഡില്‍ ശ്രീദേവിയെ ശ്രദ്ധേയമാക്കിയത്​. തുടര്‍ന്ന്​ ‘മവാലി’, ‘തോഹ്​ഫ’, ‘മാസ്​റ്റര്‍ജി’, ‘മിസ്​റ്റര്‍ ഇന്ത്യ’, ‘ചാന്ദ്​നി’ തുടങ്ങി​ നിരവധി സൂപ്പര്‍ ഹിറ്റ്​ സിനിമകളില്‍ അഭിനയിച്ചു. പല സിനിമകളിലെയും അഭിനയത്തിന്​ നിരൂപക പ്രശംസ നേടി. ആറുതവണ ഫിലിം ഫെയര്‍ അവാര്‍ഡ്​ നേടി. 10 തവണ അവാര്‍ഡിനായി നാമ നിര്‍ദേശം ​െചയ്യപ്പെട്ടു.

1990 കളില്‍ ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിയായി ശ്രീദേവി മാറി. വിവാഹത്തിന്​ ശേഷം ഒരു വര്‍ഷം കഴിഞ്ഞ്​ 1997 മുതല്‍ 15 വര്‍ഷം സിനിമയില്‍ നിന്ന്​ വിട്ടു നിന്നു. പിന്നീട്​ 2017 ല്‍ ‘ഇംഗ്ലീഷ്​ വിംഗ്ലീഷ്​’ എന്ന സിനിമയിലുടെ ചലച്ചിത്ര ലോകത്തേക്ക്​ തിരിച്ചു വന്നു. ഹിന്ദി കൂടാതെ, തമിഴ്​, മലയാളം, തെലുഗു, കന്നഡ സിനിമകളിലും ശ്രീദേവി അഭിനയിച്ചു.

2013ല്‍ പദ്​മശ്രീ നല്‍കി രാജ്യം ആദരിച്ചു. 2017 ല്‍ പുറത്തിറങ്ങിയ ​േമാം ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം​. ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സീറോ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *