ഷുഹൈബ്​ വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: ഷുഹൈബ്​ വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ഷുഹൈബ്​ വധത്തില്‍ പൊലീസ്​ അന്വേഷണം തൃപ്​തികരമാണ്​. പ്രതികളെ പിടികൂടിയിട്ടുണ്ട്​. കേസില്‍ പിടികൂടിയത്​ ഡമ്മി പ്രതികളല്ല. ദൃക്​സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്​. അന്വേഷണം കുറ്റമറ്റരീതിയില്‍ നടക്കുന്നു​ണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഷുഹൈബ്​ വധത്തില്‍ സി.ബി.​െഎ അന്വേഷണം ആവശ്യമാണെന്ന പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ ആവശ്യ​ത്തോട്​ പ്രതികരിക്കുകയായിരന്നു മുഖ്യമന്ത്രി.

ഷുഹൈബ്​ വധത്തിനു പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന്​ അടിയന്തര പ്രമേയത്തിന്​ നോട്ടീസ്​ നല്‍കിക്കൊണ്ട്​ പേരാവൂര്‍ എം.എല്‍.എ സണ്ണിജോസഫ്​ പറഞ്ഞു.കേസിലെ പ്രതിയായ ആകാശ്​ തില്ല​േങ്കരിക്ക്​ ജയരാജനുമായി അടുത്ത ബന്ധമു​ണ്ട്​. ​െപാലീസ്​ സി.പി.എമ്മി​​​െന്‍റ താളത്തി​െനാത്ത്​ തുള്ളുകയാണ്​. ഷുഹൈബിനെ കൊല്ലിച്ചവരെ പിടികൂടണമെന്നും സണ്ണി ജോസഫ്​ ആവശ്യപ്പെട്ടു.

പ്രതിപക്ഷ ബഹളം മൂലം നിര്‍ത്തിവെച്ച നിയമസഭാ ആരംഭിച്ചപ്പോള്‍ ചെയറി​​​െന്‍റ മുഖം മറച്ചത്​ അവഹേളനപരമാണെന്ന്​ സ്​പീക്കര്‍ ശ്രീരാമകൃഷ്​ണന്‍ അറിയിച്ചു. നേരത്തെ, സമ്മേളനം ആരംഭിച്ച ഉടന്‍ ഷുഹൈബ്​ വധത്തില്‍ പ്രതിഷേധിച്ച്‌​ പ്രതിപക്ഷാംഗങ്ങള്‍ സ്​പീക്കറുടെ ചേംബറിനുമുന്നില്‍ തടിച്ചു കൂടിയിരുന്നു. ശാന്തരാകാനുള്ള സ്​പീക്കറുടെ നിര്‍ദേശങ്ങളെല്ലാം അവഗണിച്ച്‌​ അംഗങ്ങള്‍ ബഹളം തുടര്‍ന്നു. പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം കേള്‍ക്കാണെമന്ന്​ അറിയിച്ചെങ്കിലും അംഗങ്ങള്‍ ചെവിക്കൊണ്ടില്ല. ചുവപ്പ്​ ഭീകരതക്കും കാവി ഭീകരതക്കുമെതിരെ പ്ലക്കാര്‍ഡുകളും ബാനറുകളും മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയ അംഗങ്ങള്‍ കൂക്കിവിളികളോടെ ചോ​ദ്യോത്തര വേള തടസപ്പെടുത്തിയിരുന്നു.

തുടര്‍ന്ന്​ സ്​പീക്കര്‍ ചോദ്യോത്തരവേള നിര്‍ത്തി​െവച്ചെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തില്‍ തന്നെ തുടരുകയായിരുന്നു. ബ​ജ​റ്റ്​ സ​മ്ബൂ​ര്‍​ണ​മാ​യി പാ​സാ​ക്കാ​ന്‍ സമ്മേളിച്ച സഭ ഏ​പ്രി​ല്‍ ആ​റു​വ​രെ നീ​ളും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *