ഗോവധം ആരോപിച്ച് ദളിത് സഹോദരങ്ങള്‍ക്ക് ആന്ധ്രയില്‍ ക്രൂരമര്‍ദനം


പശുവിനെ കൊന്നെന്ന് ആരോപിച്ച് ആന്ധ്രാപ്രദേശില്‍ രണ്ട് ദളിത് സഹോദരങ്ങള്‍ക്ക് ക്രൂരമര്‍ദനം. ആന്ധ്രാപ്രദിേലെ അമലാപുരം ജില്ലയിലാണ് മര്‍ദ്ദനം. വൈദ്യുതാഘാതമേറ്റ് ചത്ത പശുവിന്റെ തോല്‍ ഉരുച്ചിതാനാണ് ദളിത് സഹോദരങ്ങളെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.


വിവസ്ത്രരാക്കി തെങ്ങില്‍ കെട്ടിയിട്ടാണ് ഇവരെ ഒരു കൂട്ടം ആളുകള്‍ മര്‍ദിച്ചത്. സഹോദരങ്ങളായ മൊകാടി എലിസ, ലാസര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ജോലികഴിഞ്ഞുവരുമ്പോള്‍ ഇരുവര്‍ക്കും വൈദ്യുതി കമ്പിയില്‍ തട്ടി ചത്ത പശുവിന്റെ തൊലി ലഭിച്ചിരുന്നു. എന്നാല്‍ പശുവിനെ കൊന്നുവെന്നും തൊലിയുരിഞ്ഞുവെന്നും ആരോപിച്ച് ഇവരെ മര്‍ദിക്കുകയായിരുന്നു.
പുല്ലുമേയുന്നതിനിടെയാണു പശുവിനു വൈദ്യുതാഘാതമേറ്റത്. അതിന്റെ ഉടമ എലിസയേയും ലാസറിനെയും വിളിച്ചു തൊലിയുരിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.


മര്‍ദനമേറ്റ ഇവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.



Sharing is Caring